- Advertisement -

- Advertisement -

കര്‍ഷകര്‍ക്ക് ഇനി ആപ്പ്

0

വിദൂരങ്ങളില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കായി കര്‍ഷക സൗഹൃദ ആപ്പുമായി യുവാക്കള്‍. നൂല്‍പ്പുഴ നിരപ്പം സ്വദേശി നന്ദകിഷോറും, അമ്പലവയല്‍ സ്വദേശിയായ അനീഷുമാണ് ഫാം എസ്റ്റിമേറ്റ് എന്ന ആപ്പ് രൂപകല്‍പ്പന ചെയ്തത്.ആപ്പിന്റെ ലോഞ്ചിംഗ് ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.

വിദൂരങ്ങളില്‍ കൃഷി ചെയ്യുന്ന കര്‍ഷകരെ ലക്ഷ്യമിട്ടാണ് ഫാം എസ്റ്റിമേറ്റ് എന്ന ആപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതില്‍വരവു ചിലവ് കണക്കുകള്‍ സൂക്ഷിക്കാം. കൃഷിയിടങ്ങളില്‍ നിന്നും മാനേജര്‍മാര്‍ക്ക് ഉടമസ്ഥര്‍ക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന തരത്തിലാണ് ആപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഭാവിയില്‍ ഉല്‍പ്പന്നങ്ങളുടെ കമ്പോള വിലനിലവാരവും ഇതിലൂടെ കര്‍ഷകര്‍ക്കെത്തിക്കാനാവുമെന്ന് ആപ്പ് രൂപ കല്‍പ്പന ചെയ്ത നന്ദകിഷോര്‍ പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page