- Advertisement -

- Advertisement -

നിങ്ങള്‍ അമിതഭാരം മൂലം വിഷമിക്കുകയാണോ, വിഷമിക്കേണ്ടതില്ല. ഒരു എളുപ്പമാര്‍ഗം ഇതാ.

0

നമ്മളില്‍ പലരും ഭാരക്കൂടുതല്‍ കാരണം പലയിടത്തും മാറി നില്‍ക്കേണ്ട ഒരു സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇനി വിഷമിക്കേണ്ടതില്ല. അതിനൊരു എളുപ്പമാര്‍ഗം ഇതാ.. നിങ്ങളുടെ വീട്ടില്‍ ചുരയ്ക്ക ഉണ്ടോ?

ഇല്ലെങ്കില്‍ ഇനി അത് നട്ടുവളര്‍ത്തിയാല്‍ മതി. കുക്കുമ്ബര്‍ ഇനത്തില്‍പ്പെട്ട ചുരയ്ക്ക അമിതഭാരം കുറയ്ക്കാന്‍ സഹായിക്കും. ധാരാളം ജലാംശമുള്ള പച്ചക്കറിയാണ് ചുരയ്ക്ക.

അവശ്യപോഷകങ്ങളായ വിറ്റാമിന്‍ സി, ബി, കെ, എ, ഇ, അയേണ്‍, ഫോളേറ്റ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട് ചുരയ്ക്കയില്‍. ജ്യൂസായി കുടിക്കുന്നത് കൂടുതല്‍ ഗുണം നല്കും.

ചുരയ്ക്ക മുറിച്ച്‌ അല്പം കുരുമുളക് പൊടിയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ഒരു മുറി ചെറുനാരങ്ങ നീരും ചേര്‍ത്ത് ജ്യൂസ് തയാറാക്കാം. അമിതഭാരം കുറയ്ക്കാന്‍ മാത്രമല്ല സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ല ഉറക്കത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം ചുരയ്ക്ക ഫലപ്രദമാണ്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page