- Advertisement -

- Advertisement -

ചെതലോട്ട് കുന്നിലെ പേപ്പട്ടി ആക്രമണം. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

0

പേപ്പട്ടി ആക്രമണത്തെ തുടര്‍ന്ന് 13 പേരെ ഇന്നലെ കല്‍പ്പറ്റ ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അതില്‍ 2 കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഒരു കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറി ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹോസ്പിറ്റലില്‍ അഡ്മിറ്റായ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വീടുകളിലേക്ക് തിരിച്ചയച്ചു.പേപ്പട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ നാട്ടുകാര്‍ ഇപ്പോഴും തുടരുകയാണ്. പേപ്പട്ടി മറ്റു ചില പട്ടികളേയും കടിച്ചതായി പറയപ്പെടുന്നുണ്ട്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page