- Advertisement -

- Advertisement -

കിണര്‍ ഇടിഞ്ഞു താഴ്ന്നു.

0

കനത്ത മഴ കുഴിനിലത്ത് വീടിനു സമീപത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കുഴിനിലം പുളിഞ്ചിക്കല്‍ തോമസിന്റെ മുപ്പത് വര്‍ഷം പഴക്കമുള്ള കിണറാണ് ഇടിഞ്ഞ് താഴ്ന്നത്. 21 കോല്‍ താഴ്ച്ചയുള്ള കിണറാണ് ഇന്ന് രാവിലെയോടെ ഇടിഞ്ഞ് താഴ്ന്നത്. കിണറിനു സമീപത്തു തന്നെയാണ് തോമസും കുടുംബവും താമസിക്കുന്നത് രാവിലെ തോമസിന്റെ ഭാര്യ ഷൈനി ചായയുണ്ടാക്കാന്‍ കിണറില്‍ നിന്നും വെള്ളം കോരിയിരുന്നു കുറച്ച് നേരം കഴിഞ്ഞ് വീണ്ടും വെള്ളമെടുക്കാന്‍ ചെന്നപ്പോഴാണ് കിണര്‍ താഴ്ന്ന നിലയില്‍ കാണപ്പെട്ടത്. മോട്ടോര്‍ അടക്കം താഴ്ന്ന് പോയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് തോമസിനും കുടുംബത്തിനും ഉണ്ടായിട്ടുള്ളത്.

Leave A Reply

Your email address will not be published.

You cannot copy content of this page