നിര്‍ബന്ധിത ലീവ് കാലാവധി കഴിഞ്ഞ് റ്റിഎല്‍ സാബു ബത്തേരി നഗരസഭ ചെയര്‍മാനായി ചാര്‍ജ് ഏറ്റെടുത്തു. രണ്ട് മാസമായി ലീവിലായിരുന്ന ചെയര്‍മാന്‍ ഇന്നാണ് വീണ്ടും സ്ഥാനം ഏറ്റെടുത്തത്. രാജീവ് ഗാന്ധി മിനി ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ചെയര്‍മാന്റേതായി പ്രചരിച്ച ശബ്ദ സന്ദേശത്തെ തുടര്‍ന്ന് സിപിഎം ലീവില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.രണ്ട് തവണയാണ് ലീവ് നീട്ടിയത്. ലീവ് കഴിഞ്ഞ് റ്റി എല്‍ സാബു ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത് സി പി എമ്മിന്റെ സമ്മതമില്ലാതെയാണെന്നാണ് സൂചന.
- Advertisement -
- Advertisement -