- Advertisement -

- Advertisement -

പണിമുടക്ക് വിജയിപ്പിക്കണം. സി.ഐ.ടി.യു

0

ആഗസ്റ്റ് 7ന് നടക്കുന്ന ദേശിയ മോട്ടോര്‍ പണിമുടക്ക് വിജയിപ്പിക്കണമെന്ന് സിഐടിയു മാനന്തവാടി ഏരിയ കണ്‍വന്‍ഷന്‍. റോഡ് ഗതാഗത മേഖല കുത്തകവല്‍ക്കരിക്കാനും തൊഴിലാളികളെയും ചെറുകിട തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന ദേശീയ മോട്ടോര്‍ വാഹന ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നും, ചുമട്ട് തൊഴിലാളികളുടെ നിലവിലുള്ള ജോലി കവര്‍ന്നെടുക്കുന്ന അധികാരികളുടെ നടപടി അവസാനിപ്പിക്കുക, തോട്ടം തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കാലവര്‍ഷക്കെടുതി നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണമെന്നും കണ്‍വന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി കെ.വി. മോഹനന്‍ ഉദ്ഘാടനം ചെയ്തു . ജോയി കടവന്‍ അദ്ധ്യക്ഷനായി. പി. വാസു, എം. റജീഷ്, റ്റി.കെ പുഷ്പന്‍, രമാദേവി, കെ.ജി ഭാസ്‌ക്കരന്‍, ബാബു ഷജില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page