ടിക്കറ്റ് നിരക്കില്‍ ഇളവുകളുമായി കെ എസ് ആര്‍ ടിസി.
സൂപ്പര്‍ ഫാസ്റ്റ്, എക്‌സ്പ്രസ്, ഡീലക്്‌സ് എന്നീ സര്‍വീസുകള്‍ ക്കാണ് 25 ശതമാനം യാത്രാ ഇളവ്. സംസ്ഥാനത്തിനകത്തുളള യാത്രകള്‍ക്കാണ് ഇളവുണ്ടായിരിക്കുക. കൂടുതല്‍ യാത്രക്കാരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇളവുകള്‍.
പൊതുവേ യാത്രക്കാര്‍ കുറവുള്ള ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് യാത്രക്കാര്‍ക്ക് ഇളവുകളുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ ബോണ്ടുപോലുള്ള ആകര്‍ഷക മായ പദ്ധതികള്‍ കെഎസ്ആര്‍ടിസി ആവിഷ്‌കരിച്ചു നടപ്പിലാക്കിയിട്ടുണ്ട്.ഇതിന്റെ ചുവടുപിടിച്ചാണ് യാത്രാ നിരക്ക് ഇളവുമായി കെഎസ്ആര്‍ടിസി രംഗത്തെത്തിയിരിക്കുന്നത്.