വാര്‍ഡില്‍ സ്ഥിരതാമസമില്ലന്ന് കാണിച്ച് വിദ്യാര്‍ഥിയുടെ പേര് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും വെട്ടിമാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നതായി പരാതി. പൂതാടി പഞ്ചായത്തിലെ വാകേരി കല്ലൂര്‍ക്കുന്ന് പതിമൂന്നാം വാര്‍ഡിലെ ചന്തപറമ്പില്‍ മുബീനയുടെ പേരാണ് വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നും വെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നതെന്ന് പിതാവ് മുനീര്‍ ആരോപിച്ചു. മുബീന മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഡയലാസിസ് കോഴ്‌സിന് പഠിക്കുകയാണെന്നും പേര് നീക്കം ചെയ്യാന്‍ ആക്ഷേപം ഉന്നയിച്ചയാള്‍ക്കെതിരെ കലക്ടര്‍, തെരെഞ്ഞെടുപ്പ് കമ്മീഷന്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പരാതി കൊടുക്കുമെന്നും മുനീര്‍ പറഞ്ഞു.
- Advertisement -
- Advertisement -