- Advertisement -

- Advertisement -

മാവോയിസ്റ്റ്- തണ്ടര്‍ ബോള്‍ട്ട് ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടത് വേല്‍മുരുകന്‍

0

തണ്ടര്‍ ബോള്‍ട്ടിന്റെ  വെടിവെപ്പില്‍  ബാണാസുരന്‍ മലയില്‍ മരിച്ച മാവോയിസ്റ്റിന്റെ ചിത്രവും  പോലീസ് പുറത്തുവിട്ടു. തമിഴ്നാട്  തേനി ജില്ലയിലെ പുതുക്കോട്ട പെരിയകുളം സ്വദേശി സിന്ധുവിന്റെയും അന്നമ്മാളിന്റെയും  മകന്‍  വേല്‍മുരുഗന്‍ (32) ആണ് മരിച്ചത്. വേല്‍മുരുഗന്  ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. മുരുകന്‍ എന്ന സഹോദരന്‍ മധുര കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയാണ്. സഹോദരി അയ്യമ്മാള്‍. ഇന്ന് രാവിലെയാണ് വേല്‍മുരുഗന്‍ തണ്ടര്‍ബോള്‍ട്ട് വെടിവെപ്പില്‍ മരിച്ചത്.വൈകുന്നേരത്തോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് വിവരം ഔദ്യോഗികമായി പുറത്തു വിട്ടത്.

Leave A Reply

Your email address will not be published.

You cannot copy content of this page