- Advertisement -

- Advertisement -

കാര്‍ഷിക വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

0

സംസ്ഥാനസര്‍ക്കാര്‍ പൊതുവിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ള കാര്‍ഷിക ശേഖരണ വിപണന കേന്ദ്രം പെരിയ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ ആരംഭിച്ചു. വിപണന കേന്ദ്രം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ സംരംഭം ആരംഭിച്ചിട്ടുള്ളത്.ബാങ്ക് പ്രസിഡന്റ് സി റ്റി പ്രേംജിത് അധ്യക്ഷത വഹിച്ചു. ആദ്യ വില്‍പ്പന പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ഷജില്‍ കുമാര്‍ നിര്‍വഹിച്ചു. ബാങ്ക് സെക്രട്ടറി ജോബിഷ് , കെ ജെ ബെന്നി, ആന്റണി, ഇ എം പിയൂസ്, കണ്ണന്‍ നായര്‍, സുരേഷ് എം എസ്, രതീഷ് ഷീല ഷാജി, മിലാ മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു

    Leave A Reply

    Your email address will not be published.

    You cannot copy content of this page