- Advertisement -

- Advertisement -

Covid 19 | രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്

0

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 45,230 കോവിഡ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്‌ ഇതുവരെ 82,29,313 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 75,44,798 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 5,61,908 പേരാണ് ചികിത്സയില്‍ തുടരുന്നത്.

– രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും മരണനിരക്ക് കുറയുന്നതും ആശ്വാസം നല്‍കുന്നുണ്ട്. 91.68% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. പ്രതിദിന കണക്കില്‍ രോഗികളെക്കാള്‍ രോഗമുക്തി നേടുന്നവരുടെ എണ്ണമാണ് കൂടുതലെന്നതും ആശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം 53,285 പേരാണ് കോവിഡ് മുക്തി നേടിയത്. അതുപോലെ തന്നെ 1.49% ആണ് ഇവിടെ മരണനിരക്ക്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 496 മരണങ്ങള്‍ ഉള്‍പ്പെടെ ഇതുവരെ 1,22,607 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page