- Advertisement -

- Advertisement -

പിബിസിഎ പ്രതിഷേധ സമരം അവസാനിപ്പിച്ചു

0

അന്യായമായി സിമന്റിന് വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കലക്ടറേറ്റിന് മുന്നില്‍ അഞ്ചാം ദിവസമായി തുടരുന്ന പ്രതിഷേധ സമരം ഇന്ന് അവസാനിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ.ടി. ബാലകൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു.

പ്രളയവും കോവിഡും തളര്‍ത്തിയ നിര്‍മ്മാണമേഖല കരകയറുന്നതിനിടെയാണ് ഈ വലിയ പ്രതിസന്ധിയായി സിമന്റ് വില വര്‍ധിച്ചത്. രൂക്ഷമായ സിമന്റ് ക്ഷാമം പരിഹരിക്കുക, അന്യായമായി സിമന്റ് വില വര്‍ദ്ധിപ്പിക്കുവാനുള്ള കമ്പനികളുടെ നീക്കം തടയുക, പൊതുമേഖലാ സിമന്റുകളായ മലബാര്‍ സിമന്റ്, ട്രാവന്‍കൂര്‍ സിമന്റ് എന്നിവയുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ച് ലഭ്യത ഉറപ്പു വരുത്തുക, സ്വകാര്യ കരാറുകാരുടെ പ്രതിനിധികളേയും മറ്റ് അനുബന്ധ വിഭാഗങ്ങളേയും ഉള്‍പ്പെടുത്തി വില നിയന്ത്രണാധികാര സമിതി രൂപീകരിക്കുക, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുക.തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സ്വകാര്യ കരാറുകാരുടെ സംഘടനയായ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കലക്ട്രേറ്റിനു മുന്‍പില്‍ പ്രതിക്ഷേധ സമരം നടത്തിയത്. ഇന്ന് നടത്തിയ പ്രതിഷേധ സമരത്തില്‍ അഷറഫ് മമ്മി, കെ.രാജീവ്, ബെന്നി ബത്തേരി , മുസ്തഫ, ഗിരീഷ് മുണ്ടേരി , ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page