- Advertisement -

- Advertisement -

ആധുനിക വാതക ശ്മശാനം സീനറിയില്‍

0

തിരുനെല്ലി പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ വാതക ശ്മശാനം ഒ. ആര്‍. കേളു എം. എല്‍. എ. ഉദ്ഘാടനം ചെയ്തു. തൃശ്ശിലേരി ആനപ്പാറ 55 സീനറിയില്‍ 93 ലക്ഷം രൂപ വിനിയോ ഗിച്ചാണ് ആധുനിക നിലവാരത്തില്‍ ശ്മശാന മൊരുക്കിയത്. ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും പഞ്ചായത്ത് 51 ലക്ഷം രൂപയും 32 ലക്ഷം രൂപ തൊഴിലുറപ്പില്‍ നിന്നും ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. മായാദേവി അധ്യക്ഷത വഹിച്ചു. ചുറ്റുമതില്‍ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ നിര്‍വഹിച്ചു.കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു നിര്‍വഹിച്ചു.റെയ്ഡ്‌കോയാണ് ഗ്യാസ് ക്രിമിറ്റോറിയ ത്തിനാവശ്യമായ മെഷീനുകള്‍ സജ്ജമാക്കിയത്.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍.പ്രഭാകരന്‍, തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി,ഡി.ഡി.പി. പി. ജയരാജന്‍, തിരുനെല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ബാലകൃഷ്ണന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഡാനിയേല്‍ ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ധന്യ ബിജു ,തിരുനെല്ലി പഞ്ചായത്ത് സെക്രട്ടറി എന്‍ അനില്‍കുമാര്‍, വിവിധ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page