- Advertisement -

- Advertisement -

ഒറ്റപ്പെട്ടുപോയ വയോധികനെ നാട്ടുകാരും,ഹെല്‍ത്തും ചേര്‍ന്ന് ആശുപത്രിയിലാക്കി

0

പ്രായാധിക്യത്തില്‍ ഒറ്റപ്പെട്ടുപോയ അവശനായ വയോധികനെ നാട്ടുകാരും ,ഹെല്‍ത്തും ചേര്‍ന്ന് ആശുപത്രിയിലാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്നാട്ടില്‍ നിന്ന് വന്ന് കമ്പളക്കാട് പറളിക്കുന്ന് പ്രദേശത്ത് താമസമാക്കിയ കുമാരന്‍ എന്ന ആളെയാണ് പ്രദേശവാസികള്‍ വരദൂര്‍ ഹെല്‍ത്ത് സെന്ററിന്റെ സഹായത്തോടെ കല്‍പ്പറ്റ ഗവ. ആശുപത്രിയിലാക്കിയത്.

ആശാരി പണിയെടുത്തു ജീവിക്കുന്ന ആളായിരുന്നു കുമാരന്‍. നിരവധി തവണ ഇദ്ദേഹത്തെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അശുപത്രിയിലും വൃദ്ധസദനത്തിലുമാക്കിയിരുന്നു. അവിടുന്നെല്ലാം ഇയാള്‍ ചാടിപോരുകയായിരുന്നു.കരണി കല്ലംചിറ പാലത്തിനടത്തുള്ള ഒഴിഞ്ഞ വീട്ടില്‍ തളര്‍ന്നുകിടക്കുകയായിരുന്ന കുമാരന് പ്രദേശവാസികള്‍ നല്‍കിയിരുന്ന ഭക്ഷണവും വസ്ത്രവുമായിരുന്നു ഏക ആശ്രയം.

    Leave A Reply

    Your email address will not be published.

    You cannot copy content of this page