പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് വനിതാ സാംസ്കാരിക നിലയവും സാംസ്കാര പെയിന്‍ ആന്റ് പാലിയേറ്റീവ് സെന്ററും ഉദ്ഘാടനം ചെയ്തു.14 ലക്ഷം രൂപ വകയിരുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സാംസ്കാര പാലിയേറ്റീവ് സെന്ററും, ഒന്നാം നിലയില്‍ വനിതാ സാംസ്കാരിക നിലയവും പ്രവര്‍ത്തനം തുടങ്ങി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. പി നൗഷാദ് നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് നസീമ പൊന്നാണ്ടി അദ്ധ്യക്ഷയായിരുന്നു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉഷ വര്‍ഗ്ഗീസ്, ജോസഫ് പി.വി, ഹാരിസ്.സി ഇ, ഹാരിസ് കെ, ആസ്യ എന്നിവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -