- Advertisement -

- Advertisement -

ജില്ലയില്‍ ആഗസ്റ്റ് 06 മുതല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തനാനുമതി

0

വയനാട് ജില്ലയിലെ മഴയുടെ അളവ് 64.4 മില്ലിമീറ്ററില്‍ കൂടുതലായതിനാല്‍ ദുരന്തങ്ങളെ തടയുക എന്ന ലക്ഷ്യത്തില്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഒന്നര മാസത്തിലധികമായി പെയ്ത മഴയുടെ ശക്തിക്ക് കുറവ് വന്നിട്ടുള്ളതിനാലും, കൂടാതെ കഴിഞ്ഞ 48 മണിക്കൂറില്‍ ജില്ലയില്‍ പെയ്ത മഴയുടെ ശരാശരി 64.4 മില്ലിമീറ്റില്‍ കൂടുതലായിട്ടില്ല എന്നുള്ളതിനാലും ദുരന്ത നിവാരണ അതോറിറ്റി മീറ്റിംഗില്‍ ലാന്റ് സ്ലൈഡ് റെഡ് സോണുകളില്‍ ഒഴിച്ച് ക്വാറിയിംഗ് പുനരാരംഭിക്കുന്നതിന് അനുമതി നല്‍കുന്നതിന് തീരുമാനിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കളക്ടറുടെ ഉത്തരവ്. എസ്.ഇ.ഐ.എ.എയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി മാത്രമാണ് പ്രവര്‍ത്തനാനുമതി.

Leave A Reply

Your email address will not be published.

You cannot copy content of this page