കേരള സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തിരുവനന്തപുരത്ത് ആഗസ്റ്റ് മാസത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മാധ്യമ സെമിനാറില്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ തല്പരരായ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വയനാട് ജില്ലയിലെ യുവജനക്ലബ്ബുകളില് നിന്നും മുപ്പത് പ്രതിനിധികള്‍ക്കും കോളേജുകളില്‍ നിന്നും 25 പ്രതിനിധികള്‍ക്കുമാണ് പങ്കെടുക്കാന്‍ അവസരം. വനിതകള്‍ക്ക് പ്രത്യേക പ്രാതിനിധ്യമുണ്ടായിരിക്കുന്നതാണ്. 25 വയസ്സില്‍ താഴെയുള്ളവരായിരിക്കണം പ്രതിനിധികള്‍. ഒരു യൂത്ത് ക്ലബ്ബില്‍ നിന്നും 2 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ. പ്രതിനിധികള്‍ക്ക് ടി.എ ഭക്ഷണം എന്നിവ നല്‍കുന്നതാണ്. താത്പര്യമുള്ളവര്‍ ആഗസ്റ്റ് 8 നുമുമ്പായി പേര് ,വിലാസം ഫോണ്‍നമ്പര്‍, വിദ്യഭ്യാസയോഗ്യത എന്നിവ സഹിതം തയ്യാറാക്കിയ അപേക്ഷ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം ചക്കാലക്കല്‍ അപ്പാര്‍ട്ട്മെന്റ് , ഹരിതഗിരി റോഡ്, കല്‍പ്പറ്റ, വയനാട്, ഫോ 04936-204700 എന്ന വിലാസത്തിലോ email: wynd.ksywb@kerala.gov.in എന്ന അഡ്രസിലോ അയക്കേണ്ടതാണ്.
- Advertisement -
- Advertisement -