- Advertisement -

- Advertisement -

സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം ചെയ്തു

0

തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കാട്ടിക്കുളത്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 24.77 ലക്ഷം രൂപ ഉപയോഗപ്പെടുത്തി നിര്‍മ്മിച്ച സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി ഉദ്ഘാടനം മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എ. ഒ.ആര്‍ കേളു നിര്‍വ്വഹിച്ചു.

തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി മായാദേവി അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി ബാലചന്ദ്രന്‍, എ.എന്‍ പ്രഭാകരന്‍, ഡാനിയേല്‍ ജോര്‍ജ്ജ്, കെ.സിജിത്ത് കുമാര്‍, കെ.അനന്തന്‍ നമ്പ്യാര്‍, എന്നിവര്‍ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ജില്ലയിലെ സഞ്ചരിക്കുന്ന മെഡിക്കല്‍ യുണിറ്റിലെ ഡോ.സാജന്‍ പണിക്കരുടെ നേതൃത്വത്തില്‍ നാരങ്ങാകുന്ന് കോളനിയില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page