- Advertisement -

- Advertisement -

വിജയികളായ ക്ലബ്ബുകള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു

0

മേപ്പാടി ഗ്രാമപഞ്ചായത്ത് യുവജന കായിക മേളയില്‍ വിജയികളായ ക്ലബ്ബുകള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു.ഫുട്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ബാറ്റ്മിന്റണ്‍, എന്നീ ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവര്‍ക്കുള്ള ട്രോഫികളാണ് വിതരണം ചെയ്തത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ സഹദ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.

പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റ് ക്യാബിനില്‍ വെച്ചായിരുന്നു ചടങ്ങ്.ഫെബ്രുവരിയില്‍ നടന്ന കായികോത്സവത്തിലെ വിജയികള്‍ക്കാണ് ട്രോഫികള്‍ നല്‍കിയത്. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ട്രോഫി വിതരണ ചടങ്ങ് സംഘടിപ്പിക്കാന്‍ കഴിയാതെ പോയത്. ഷഫീഖ് ഹസന്‍ മഠത്തില്‍, വി ഷഫീര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page