- Advertisement -

- Advertisement -

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ മടക്കം; നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രി മന്ത്രി

0

യാത്രാ വിലക്കേര്‍പ്പെടുത്തിയിരിക്കുന്ന 34 രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ മടങ്ങിവരാന്‍ അനുവദിക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ പരിശോധിക്കുമെന്ന് കുവൈത്ത്. ദേശീയ വിമാനക്കമ്പനികളായ കുവൈത്ത് എയര്‍വേയ്‍സും ജസീറ എയര്‍വേയ്‍സും സമര്‍പ്പിച്ച ആരോഗ്യ സുരക്ഷാ മുന്‍കരുതലുകളും മറ്റ് നടപടികളും പരിശോധിച്ച് തീരുമാനമെടുക്കുമെന്നാണ് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചത്.

വിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ കൊണ്ടുവരുന്ന കാര്യത്തില്‍ സമര്‍പ്പിക്കപ്പെട്ട നിര്‍ദേശങ്ങളോട് പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്‍തിട്ടുണ്ടെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് വിമാനക്കമ്പനി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ നിര്‍ദേശങ്ങളുടെ എല്ലാ വശവും പരിശോധിക്കുമെന്നും  അതിന് ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും അറിയിച്ചിട്ടുണ്ട്. സാധുതയുള്ള താമസ വിസയുള്ള വര്‍ക്കായിരിക്കും നേരിട്ടുള്ള വിമാനങ്ങളില്‍ രാജ്യത്തേക്ക് മടങ്ങാന്‍ അവസരം നല്‍കുകയെന്നാണ് സൂചന. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page