ബത്തേരി പള്ളിക്കണ്ടി സ്വദേശി നിര്ജാസ്(37) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും 2341 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും,വില്‍പ്പന നടത്താന്‍ ഉപയോഗിച്ച സ്കൂട്ടറും കാറും കൈവശമുണ്ടായിരുന്ന 4000 രൂപയും പിടിച്ചെടുത്തു. ഇന്ന് വൈകിട്ട് ബത്തേരി എസ്ഐ പി.ജി രാംജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്ഐയും സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ സന്തോഷ്,സിപിഒ നൗഫല്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിര്ജാസിനെ പിടികൂടിയത്.266 പാക്കറ്റ് കൂളര്‍,560 പാക്കറ്റ് റിഫ്രഷര്‍,795 പാക്കറ്റ് ഡോസ്,630 പാക്കറ്റ് ഹാന്‍സ്,90 പാക്കറ്റ് സഫല്‍ തുടങ്ങിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്.നിര്ജാസിനെതിരെ കെപി ആക്ട് 118 ഇ,കോട്പ ആക്ട് പ്രകാരവും കേസെടുത്തു.
- Advertisement -
- Advertisement -