വനിതകള്‍ ഗൃഹനാഥരായിട്ടുള്ളവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട വിവാഹ മോചിതരായ, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞ, ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റതും പക്ഷാഘാതം സംഭവിച്ചതുമായ, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായ, എ.ആര്.റ്റി. തെറാപ്പിക്ക് വിധേയരായ എച്ച്.ഐ.വി. ബാധിതര്‍ എന്നീ വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി നവംബര്‍ 20. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ അര്‍ഹരാണ്. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസുകളിലും www.wcdkerala.gov.in വെബ് സൈറ്റിലും ലഭിക്കും.
- Advertisement -
- Advertisement -