- Advertisement -

- Advertisement -

സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടല്‍

0

സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിര്‍ത്തുന്നതിന് വിപണി ഇടപെടലുമായി സര്‍ക്കാര്‍. നാഫെഡില്‍ നിന്ന് സവാള ശേഖരിച്ച് ഹോര്‍ട്ടികോര്‍പ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയില്‍ നാളെയും മറ്റന്നാളുമായി 50 ടണ്‍ സവാള സംസ്ഥാനത്ത് എത്തും.

കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം സാധാരണക്കാരന് ഇരട്ട പ്രഹരമായ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര വിപണി ഇടപെടല്‍. നാഫെഡില്‍ നിന്ന് കുറഞ്ഞ വിലക്ക് സവാള സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പ് വഴിയും സപ്ലൈകോ വഴിയും വിപണിയുടെ പകുതി വിലക്ക് വില്‍പ്പന നടത്താനാണ് ആലോചന. രണ്ടു ഘട്ടമായി 100 ടണ്‍ സവാള സംസ്ഥാനത്ത് എത്തും. 25 ടണ്‍ നാളെത്തന്നെ എത്തും.പലവ്യഞ്ജനങ്ങളുള്‍പ്പെടെ മറ്റ് അവശ്യ വസ്തുക്കളുടെ വില വര്‍ധന തടയാനും സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

ഓരോ ദിവസവും പത്തുരൂപയില്‍ അധികമാണ് സവാളക്കും ഉള്ളിക്കും വില വര്‍ധിക്കുന്നത്. ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ സവാള വില കുതിച്ചുയര്‍ന്നപ്പോഴും നാഫെഡില്‍ നിന്ന് സവാള ശേഖരിച്ചാണ് സംസ്ഥാനം പ്രതിസന്ധി മറികടന്നത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page