- Advertisement -

- Advertisement -

സി.പി.ഐ (എം.എല്‍) ജില്ലാ സമ്മേളനം ആരംഭിച്ചു.

0

സി.പി.ഐ (എംഎല്‍) ജില്ലാ സമ്മേളനം ആരംഭിച്ചു. ചുരം റോഡ് വഴിയുള്ള ചരക്ക് – യാത്രാ ഗതാഗത പ്രശ്‌നം പരിഹരിക്കാനും ചുരം സംരക്ഷണസേന രൂപീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പാര്‍ട്ടി പതിനൊന്നാം കോണ്‍ഗ്രസ്സിന്റെ ഭാഗമായിട്ടുള്ള ജില്ലയിലെ സമ്മേളന നടപടികളുടെ സമാപനം കുറിച്ചു കൊണ്ട് ജില്ലാ പ്രതിനിധി സമ്മേളനം എ.വര്‍ഗ്ഗീസ് നഗറില്‍ പനമരത്ത് ആരംഭിച്ചു. പനമരം ടൗണില്‍ പതാക ഉയര്‍ത്തലും പ്രകടനത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.കെ. ദാസന്‍, ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രക്തസാക്ഷി അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page