- Advertisement -

- Advertisement -

ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും,  ജോലി തടസ്സപ്പെടുത്തുകയും ചെയ്തു ; മൂന്ന് ആളുകള്‍ക്കെതിരെ കേസെടുത്തു.

0

ആരോഗ്യപ്രവര്‍ത്തകരെ അസഭ്യം പറയുകയും, ജോലി തടസ്സപ്പെടുത്തുകയും ചെയ്ത സംഭവം വെള്ളമുണ്ട 7 /4 മൂന്ന് ആളുകള്‍ക്കെതിരെ പോലീസ് കേസെടുത്തു.മെഡിക്കല്‍ ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് കേസ് എടുത്തത്.വിവിധ വകുപ്പ് ചുമത്തി കേസെടുത്ത് നോട്ടീസ് നല്‍കി ഇവരില്‍ നിന്നും പിഴ ഈടാക്കും.

കഴിഞ്ഞ ദിവസമാണ് 7/4 ടൗണിലെ ഒരു ചായക്കടയില്‍, മാസ്‌ക്  ശരിക്ക് ധരിക്കാതെ, സംസാരിച്ചിരിക്കുന്ന ആളുകളോട് മാസ്‌ക്ക് കൃത്യമായി ധരിക്കണമെന്നും, സാമൂഹ്യ അകലം പാലിക്കണമെന്നും,കോവിഡ്  മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും നിര്‍ദ്ദേശിച്ച വെള്ളമുണ്ട കുടുംബ ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജേഷ് എന്നിവരോട് വളരെ മോശമായി പെരുമാറുകയും, ജോലി തടസ്സപ്പെടുത്തുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് വെള്ളമുണ്ട പോലീസില്‍ ആരോഗ്യപ്രവര്‍ത്തകര്‍. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ അടക്കം വിവരം നല്‍കുകയും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ്. 7/4 സ്വദേശികളായ കരുണന്‍, ഇബ്രാഹിം,   ഇബ്രാഹിം എന്നിവര്‍ക്കെതിരെ. ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി ആരോഗ്യ പ്രവര്‍ത്തകരും പോലീസും പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ആളുകള്‍ ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് വെള്ളമുണ്ട പോലീസിന്റെ തീരുമാനം.

Leave A Reply

Your email address will not be published.

You cannot copy content of this page