ചേകാടി വനപാതയില്‍ സ്കൂട്ടര്‍ യാത്രക്കാരന്റെ നേര്‍ക്ക് പാഞ്ഞടുത്ത് കാട്ടാന. യാത്രക്കാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.കഴിഞ്ഞ ദിവസം വൈകീട്ട് കര്‍ണാടകയിലെ ഇഞ്ചിപ്പാടത്ത് നിന്നും വരികയായിരുന്ന സീതാമൗണ്ട് സ്വദേശി കൊല്ലംകുടിയില്‍ ഷിജുവിന്റെ നേര്‍ക്കാണു കാട്ടാന പാഞ്ഞുവന്നത്. കാട്ടാനയെ കണ്ട് ഷിജു സ്കൂട്ടറില്‍ നിന്നിറങ്ങി ഓടി. ആക്രമണത്തില്‍ സ്കൂട്ടര്‍ പൂര്‍ണമായി തകര്‍ന്നു. വനപാലകര്‍ ആനയെ തുരത്തി.
- Advertisement -
- Advertisement -