- Advertisement -

- Advertisement -

പരിസ്ഥിതി ലോല മേഖല;വയനാട് ജന സംരക്ഷണ സമിതി നിവേദനം നല്‍കി

0

ജില്ലയിലെ ഇക്കോ സെന്‍സിറ്റീവ് സോണില്‍ നിന്ന് പൊഴുതന, കുന്നത്തിടവക, തരിയോട്, അച്ചൂരാനം, തിരുനെല്ലി എന്നീ വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പികെ ആസിഫിന് വയനാട് സംരക്ഷണ സമിതി നിവേദനം നല്‍കി.

ബഫര്‍ സോണ്‍ വനത്തിനുള്ളില്‍ തന്നെ ആയിരിക്കണം, രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം കാണണം,കാടും നാടും വേര്‍തിരിക്കണം, എന്നീ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.വയനാട് സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി എം ജോയ്,വൈസ് ചെയര്‍മാന്മാരായ ഫാദര്‍ ജയിംസ് പുത്തന്‍ പറമ്പില്‍ ,ഫാദര്‍ ആന്റോ ഇടക്കളത്തൂര്‍,കാര്‍ഷിക പുരോഗമന സമിതി ജില്ല ചെയര്‍മാന്‍ ഡോ :പി ലക്ഷ്മണന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് നിവേദനം നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page