- Advertisement -

- Advertisement -

മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയം

0

സംസ്ഥാന സര്‍ക്കാറിന്റെ പൊതുവിദ്യാഭ്യാസ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി മീനങ്ങാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനെ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാലയമായി പ്രഖ്യാപിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലത ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ സി.ഓമന അധ്യക്ഷത വഹിച്ചു.

 

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി ജോണ്‍സണ്‍, പി.ടി.എ.പ്രസിഡണ്ട് മനോജ് ചന്ദനക്കാവ്, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍, ടി.എം ഹൈറുദ്ദീന്‍, സലിന്‍ പാല, നിഷാന്ത് മോഹന്‍, ഇ.അനിത, സി.ജബ്ബാര്‍, ടി.ജി സജി എന്നിവര്‍ സംസാരിച്ചു .

    Leave A Reply

    Your email address will not be published.

    You cannot copy content of this page