- Advertisement -

- Advertisement -

ദീപ്തം പദ്ധതി: മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു

0

വയനാട്ടിലെ ഗോത്ര മേഖലയുടെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതിക്കു വേണ്ടി വയനാട് ഡയറ്റിന്റെ നേതൃത്വത്തില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി സഹകരിച്ച് നടത്തുന്ന ദീപ്തം പദ്ധതി ബത്തേരിയില്‍ മന്ത്രി എ കെ ബാലന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.

പദ്ധതി തുടക്കം എന്ന നിലയില്‍ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് പിഎസ്‌സി പരീക്ഷ പരിശീലനം നല്‍കും. എംഎല്‍എ ഐ സി ബാലകൃഷ്ണന്‍ അധ്യക്ഷനായി.

സി കെ ശശീന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഒ ആര്‍ കേളു എംഎല്‍എ പഠിതാക്കള്‍ക്ക് സന്ദേശം നല്‍കി. ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ അബ്ബാസ് അലി പ്രോഗ്രാം കോഡിനേറ്റര്‍ സതീഷ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page