എൻ.സി.ബി – സാംബ. ബാങ്കുകളുടെ ലയനം പൂർത്തിയായി
സൗദിയിലെ ഏറ്റവും പഴക്കമുള്ള നാഷണൽ കൊമേഴ്സ്യൽ ബാങ്ക് അഥവാ എൻ.സി.ബി, സാംബയുമായി ലയിച്ചത് 32 ബില്യൺ ഡോളർ കരാറിനാണ്. ഇതോടെ ഇരു ബാങ്കുകളുടേയും ആസ്തി 223 ബില്യൺ ഡോളറായി. വിഷൻ 2030ന്റെ ഭാഗമായാണ് ലയനം. ഇതോടെ വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തുവാനും, സ്വീകരിക്കുവാനും ഇരു ബാങ്കുകൾക്കും സാധിക്കും.