വിദ്യാഭ്യാസ രംഗത്ത് പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാഠ്യം പാഠ്യേതര രംഗങ്ങളില്‍ മികവ് നേടാന്‍ കഴിഞ്ഞത് അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമമുലമെന്ന് ഐ.സി. ബാലക്യഷ്ണന് എം.എല്‍.എ. പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ മാസ്റ്റര്‍ പ്ലാനും ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ അദ്ധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലിപ് കുമാര്‍, ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ഗിരിജ ക്യഷ്ണന്, വര്‍ഗ്ഗീസ് മുരിയന്‍ കാവില്‍, പി.ഡി. സജി എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -