പുല്‍പ്പള്ളി തകര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി ആനപ്പാറ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് പൗരസമിതിയുടെ നേത്യത്വത്തില്‍ റോഡില്‍ ഞാറ് നട്ടും മീന്‍ പിടിച്ചും പ്രതിഷേധിച്ചു. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിലൂടെയുള്ള വാഹനയാത്ര ദുഷ്‌കരമായിട്ടും അറ്റകുറ്റപണി നടത്താതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതികാത്മാകസമരം. വര്‍ഷാവര്‍ഷം റോഡ് ടാര്‍ ചെയ്യുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് പറയുന്നതല്ലാതെ റോഡ് ഗതാഗതയോഗ്യമാക്കാത്ത പി.ഡബ്ല്യൂ.ഡി അധിക്യതരുടെ അവഗണന ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ബേബി കൈനിക്കുടിയില്‍ ഉദ്ഘാടനം ചെയ്തു സിജു തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. ജോര്‍ജ് നാരകത്ത്. ചന്ദ്രന്‍.സൈനോ: ബേബി’ ഷെബിന്‍. ഡൈജീ.ബി ജോയ് എന്നിവര്‍ നേത്യത്വം നല്‍കി.
- Advertisement -
- Advertisement -