- Advertisement -

- Advertisement -

സ്കിൽ ഫെസ്റ്റ് സംഘടിപ്പിച്ചു.

0

കാട്ടിക്കുളം: കേരളാ സംസ്ഥാന ഹയര്‍ സെക്കണ്ടറി വിഭാഗവും പൊതു വിദ്യഭ്യാസ വിഭാഗവും സംയുക്തമായി നടത്തുന്ന അസാപ്പിന്റെ കാട്ടിക്കുളം യൂണിറ്റ് സ്‌കില്‍ ഫെസ്റ്റ് സംഘടിപ്പിച്ചു. ഹയര്‍ സെക്കണ്ടറി, കോളേജ് വിദ്യാര്‍ത്ഥികളെ പഠനത്തോടൊപ്പം തൊഴില്‍ പരിശീലനവും വ്യക്തിത്വ വികസനവും, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് അസാപ്പ്. വ്യത്യസ്ഥങ്ങളായ നൈപുണ്യങ്ങള്‍ പ്രകടിപ്പിക്കാന്‍ പ്രചോദിതമായ സ്‌കില്‍ ഫെസ്റ്റ് അസാപ് വയനാട് ജില്ലാ മനേജര്‍ ശ്രീ കൃഷ്ണന്‍ കോളിയോട്ട് ഉദ്ഘാടനം ചെയ്തു. കാട്ടിക്കുളം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ശ്രീ ശിവന്ന സുബ്രമണ്യം അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ ശ്രീമതി മോനിഷ മോഹനന്‍ (അസാപ്പ് പ്രോഗ്രാം മാനേജര്‍ മാനന്തവാടി), ശ്രീ ബിജു, ശ്രീ ദാമോദരന്‍ വി, കുമാരി അമയ പി. എച്ച്, സുജിത്ത് എം എന്നിവര്‍ സംസാരിച്ചു. വിവിധ നൈപുണ്യ മത്സരങ്ങളുടെ ഇടയില്‍ നടന്ന ഫുഡ് ഫെസ്റ്റ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page