ആത്മഹത്യചെയ്ത യുവാവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ബത്തേരിപൊലിസ് സ്റ്റേഷനിലെ നാല് പോലീസുകാര്‍ നിരീക്ഷണത്തില്‍ പോയി. കഴിഞ്ഞദിവസം മുത്തങ്ങ ആലത്തൂര്‍ വനത്തില്‍ തൂങ്ങിമരിച്ച തോട്ടമൂല ലക്ഷംവീട് കോളനിയിലെ മനു(36)ന്റെ മൃതദേഹം പരിശോധന നടത്തിയ ബത്തേരി പൊലിസ് സ്റ്റേഷനിലെ എസ്ഐ അടക്കം നാലുപേരാണ് ക്വാറന്റീനില്‍ പ്രവേശിച്ചത്. ആത്മഹത്യ ചെയ്ത മനുവിന് പരിശോധയനില്‍ കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്നാണ് പോലിസുകാര്‍ നിരീക്ഷണത്തില്‍ പോയത്.
- Advertisement -
- Advertisement -