- Advertisement -

- Advertisement -

ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാ‍‍ര്‍ നിര്‍ബന്ധം!!!

0

സ്റ്റോക്ക് മാര്‍ക്കറ്റ് വഴി നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിനായി ഓഹരികള്‍ വാങ്ങാനും മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചയിലാണ് സര്‍ക്കാരും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി). നികുതി വെട്ടിപ്പ് തടയാന്‍ ആധാറും പാന്‍ കാര്‍ഡും മാത്രം ബന്ധിപ്പിച്ചിട്ട് കാര്യമില്ലെന്നാണ് വിദ​ഗ്ധരുടെ വിലയിരുത്തല്‍. ഓഹരി, മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ ഒരു പരിധി വരെ തടയാനാകുമെന്നും നിരീക്ഷക‍ര്‍ പറയുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ കള്ളപ്പണം ഒഴുക്കാനായി ഒന്നിലധികം പാന്‍ കാ‍ര്‍ഡുകളും വ്യാജ ഡീമാറ്റ് അക്കൗണ്ടുകളും ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഒരേ വ്യക്തിക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യത്തെ 11.44 ലക്ഷത്തോളം പാന്‍ കാര്‍ഡുകള്‍ റദ്ദാക്കിയിരുന്നു. മറ്റ് നിരവധി മേഖലകളിലും ആധാര്‍ ഇപ്പോള്‍ നിര്‍ബന്ധമാണ്. വോട്ടേഴ്സ് ഐഡി കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ടി വരുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്ന വിവരം.

Leave A Reply

Your email address will not be published.

You cannot copy content of this page