ബഹ്റൈനിലേക്കുള്ള പൊള്ളുന്ന യാത്രാ നിരക്ക്: സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം
കേരളത്തില്‍ നിന്ന് ബഹ്റൈനിലേക്കുള്ള വിമാനയാത്രാ നിരക്കിലുണ്ടായ ഗണ്യമായ വര്‍ധന കുറക്കാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് സാഹചര്യത്തിലും ഉയര്‍ന്ന തോതിലുള്ള എയര്‍ ടിക്കറ്റ് നിരക്ക് നല്‍കേണ്ടി വരുന്നത് പ്രവാസികളെ വലക്കുകയാണ്.