- Advertisement -

- Advertisement -

നടന്‍ ടോവിനോ തോമസിന് സിനിമാ ചിത്രീകരണത്തിനിടെ പരിക്ക്

0

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടോവിനോ തോമസിന് പരിക്ക്. കൊച്ചിയില്‍ കള എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് പരിക്കേറ്റത് .കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ടോവിനോ.ആന്തരിക രക്തസ്രാവം ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി.ഇതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടുദിവസം മുമ്പ് പിറവത്തെ സെറ്റില്‍ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടന രംഗങ്ങളാണ് കഴിഞ്ഞ കുറച്ചു ദിവസമായി ചിത്രീകരിച്ചു കൊണ്ടിരിക്കുന്നത് .അവിടെവച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെ കടുത്ത വയറു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

    Leave A Reply

    Your email address will not be published.

    You cannot copy content of this page