- Advertisement -

- Advertisement -

ഓണ്‍ലൈന്‍ അദാലത്ത് ; 18 പരാതികള്‍ തീര്‍പ്പാക്കി

ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടത്തിയത്

0

വൈത്തിരി താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍  18 പരാതികള്‍ തീര്‍പ്പാക്കി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് അദാലത്ത് നടത്തിയത്. അപേക്ഷകര്‍ അക്ഷയ കേന്ദ്രങ്ങളിലെത്തി കളക്ടറോട്  പരാതികള്‍ അറിയിച്ചു.ചൊവ്വാഴ്ച  രാവിലെ 10.30 മുതല്‍ നടന്ന അദാലത്തില്‍ പ്രളയ ധനസഹായം, ഭൂമി സംബന്ധിച്ച പരാതികള്‍, വൈദ്യുതി, ബാങ്ക് ലോണ്‍, നിയമനം തുടങ്ങിയ വിഭാഗങ്ങളിലായി 21 പരാതികള്‍ ലഭിച്ചു. തീര്‍പ്പാക്കാത്ത പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Leave A Reply

Your email address will not be published.

You cannot copy content of this page