- Advertisement -

- Advertisement -

 ആശ്രിത ലെവി പിന്‍വലിക്കില്ല; ലക്ഷ്യം വിദേശികളുടെ എണ്ണം നിയന്ത്രിക്കുകയെന്ന് സൗദി

0

രാജ്യത്ത് വിദേശികളുടെ എണ്ണം കുറയ്ക്കുകയാണ് ആശ്രിത ലെവിയിലൂടെ ലക്ഷ്യമിടുന്നതെന്നും അത് പിന്‍വലിക്കില്ലെന്നും സൗദി അധികൃതര്‍. ധനകാര്യ മന്ത്രാലയത്തിലെ സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷന്‍ അബ്‍ദുല്‍ അസീസ് അല്‍ ഫരീഹാണ് ഇക്കാര്യം വ്യക്തമാക്കിയത്.വിദേശികളുടെ ലെവി റദ്ദാക്കുന്നതാവില്ലേ ഉചിതമെന്ന ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു അല്‍ ഫരീഹിന്റെ പ്രതികരണം. വിദേശികളുടെ കുട്ടികളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കിയത്. രാജ്യത്ത് ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറയ്ക്കുക, സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ലെവി ഏര്‍പ്പെടുത്തിയതോടെ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Leave A Reply

    Your email address will not be published.

    You cannot copy content of this page