ഉത്തര്‍പ്രദേശില്‍ രാഹുല്‍ഗാന്ധി എംപിക്കും, പ്രിയങ്കാഗാന്ധിക്കുമെതിരെ നടന്നപൊലിസ് അതിക്രമത്തിലും, ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെവിട്ട കോടതിവിധിക്കെതിരെയും യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാകമ്മറ്റി നേതൃത്വത്തില്‍ പ്രതിഷേധ സത്യാഗ്രഹം സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നടന്ന പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡണ്ട് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് സിറിള്‍ ജോസ് അധ്യക്ഷനായിരുന്നു. എം. കെ ഇന്ദ്രജിത്ത്, അമല്‍ ജോയി, ലയണല്‍ മാത്യു, അഫസല്‍ ചീരാല്‍, കെ. സുനിത തുടങ്ങിയവര്‍ സംസാരിച്ചു.