കുവൈത്തിലേക്ക് യാത്രതിരിച്ച മലയാളികൾ ഉൾപ്പെടെ നൂറുകണ ക്കിനാളുകൾ യു.എ.ഇയിൽ പ്രയാസത്തിൽ. ദുബൈയിൽ നിന്നും മറ്റും കുവൈത്തി ലേക്കുള്ള വിമാന നിരക്ക് വൻതോതിൽ വർധിച്ചതാണ് പലരെയും വെട്ടിലാക്കിയത്.
നാട്ടിൽ നിന്നും യു.എഇ യിലെത്തി കുവൈത്തിലേക്ക് നേരിട്ട് ടിക്കറ്റെടുക്കാൻ ശ്രമിച്ചവരാണ് ദുരിത ത്തിലായത്. ഇന്ത്യ ഉൾപ്പെടെ 33രാജ്യ ങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് കുവൈ ത്തിലേക്ക് വരാൻ വിലക്കുള്ളതു കൊണ്ടാ ണ് മലയാളികളും മറ്റും യു.എ.ഇയെ ഇടത്താവളമാക്കി മാറ്റാൻ നിർബന്ധി തമായിരിക്കുന്നത്.
പ്രതിസന്ധി തീർക്കാൻ ഉന്നതതല ഇടപെവൽ വേണമെന്നാണ് കുവൈത്ത് പ്രവാസികളുടെ ആവശ്യം.