വയനാട്ടിലെ പ്രമുഖ ടെലിവിഷന്‍ ചാനലായ വയനാട് വിഷനെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ കേരള റിപ്പോര്‍ട്ടേഴ്സ് & മീഡിയാ പേഴ്സണ്‍ യൂണിയന് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.വയനാട്ടിലെ കേബിള്‍ ഓപ്പറേറ്റര്‍മാരുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭത്തിനെതി ഉണ്ടായ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും
കെ.ആര്.എം.യു ജില്ലാ സെക്രട്ടറി ജിംഷിന്‍ സുരേഷ്,പ്രസിഡന്റ് രതീഷ് വാസുദേവന്‍,സംസ്ഥാന സെക്രട്ടറി സി.ഡി ബാബു,സംസ്ഥാന കമ്മിറ്റിയംഗം ബെന്നി മാത്യു എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.