- Advertisement -

- Advertisement -

മികച്ച കോവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യ ടുഡേ അവാര്‍ഡ് കേരളത്തിന്   

0

ഏറ്റവും മികച്ച കൊവിഡ് പ്രതിരോധത്തിനുള്ള ഇന്ത്യടുഡേ അവാര്‍ഡ് കേരളത്തിന്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംസ്ഥാന വിഭാഗത്തിലെ ഇന്ത്യടുഡേ ഹെല്‍ത്ത്ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചത്. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധനില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

ഡല്‍ഹി, ഒഡിഷ ,മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ പിന്തള്ളിയാണ് നൂറില്‍ 94.2 സ്‌കോര്‍ നേടി മികച്ച കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങക്കുള്ള അവാര്‍ഡ് കേരളം നേടിയത്. ടെസ്റ്റിംഗ് ഐസലേഷന്‍ വാര്‍ഡുകളുടെ പ്രവര്‍ത്തന ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറയുന്നതിലെ ശ്രദ്ധ മികച്ച ചികിത്സ, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം, എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page