- Advertisement -

- Advertisement -

ഒ.പി പരിശോധനാ സമയം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം

0

പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി പരിശോധനാ സമയം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് വെള്ളമുണ്ട പഞ്ചായത് യൂത്ത്‌ലീഗ് കമ്മറ്റി ആഭിമുഖ്യത്തില്‍ ആശുപത്രിക്ക് മുമ്പില്‍ ധര്‍ണ്ണനടത്തി. നേരത്തെ 5 മണി വരെയുണ്ടായിരുന്ന ഒ.പി ഇന്നലെ മുതല്‍ 2 മണി വരെയാക്കിച്ചുരുക്കിയിരുന്നു.വൈകുന്നേരെ വരെ ഒ.പി യും കടത്തിചികിത്സയും ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് ലീഗ് സമരം നടത്തിയത്.പഞ്ചായത് യൂത്ത് ലീഗ് പ്രസിഡണ്ട് സലീം കേളോത്ത് ഉദ്ഘാടനം ചെയ്തു.സിദ്ദീഖ് പീച്ചങ്കോട്,സി എച്ച് ഇബ്രാഹിം,സമദ് നുച്യന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page