- Advertisement -

- Advertisement -

ദുബൈയില്‍ ഒക്ടോബര്‍ പത്തിന് മുമ്പ് വിസ പുതുക്കണമെന്ന് അധികൃതര്‍

0

മാര്‍ച്ച് 1 നും ജൂലായ് 12 നും ഇടയില്‍ കാലാവധി അവസാനിച്ച വിസയുമായി ദുബൈയില്‍ താമസിക്കുന്നവര്‍ക്ക് ഒക്ടോബര്‍ 10 വരെ പിഴ കൂടാതെ പുതുക്കിയെടുക്കാന്‍ അവസരമുണ്ടെന്ന് ദുബൈ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ജൂലായ് 12 ന് ശേഷം കാലാവധി അവസാനിച്ചവര്‍ക്ക് പിഴ കൂടാതെ പുതുക്കാന്‍ സാധാരണ പോലെ ഒരു മാസം എന്ന കണക്കാണ് ഉള്ളതെന്നും അധികൃതര്‍ അറിയിച്ചു.ഒക്ടോബര്‍ 10 ന് മുമ്പ് തന്നെ വിസ പുതുക്കിയ ശേഷം മാത്രം യാത്രകള്‍ ചെയ്യാനും അതിലൂടെ തിരിച്ചു വരുന്ന സമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page