രാജ്യത്ത് ബിനാമി പ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനായി സൗദി വാണിജ്യ മന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ ശക്തമായി തുടരുന്നു.റിയാദില്‍ ഇന്ത്യക്കാരന് നടത്തി വന്നിരുന്ന ക്ളീനിംഗ് സാധനങ്ങളുടെ വില്പന നടത്തുന്ന സ്ഥാപനത്തിനു വേണ്ടി സൗദി പൗരന് ബിനാമിയായി പ്രവര്‍ത്തിച്ചത് അധികൃതര്‍ കണ്ടെത്തിയതാണു ഏറ്റവും പുതിയ സംഭവം.പ്രതിമാസം 1500 റിയാല്‍ തനിക്ക് ഇന്ത്യക്കാരന് നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു സ്ഥാപനം തന്റെ പേരില്‍ നടത്തുന്നതിനു സൗദി പൗരന് സമ്മതിച്ചിരുന്നത്.സ്ഥാപനം ബിനാമിയാണെന്ന് അധികൃതര്‍ക്ക് ബോധ്യമാകുകയും തുടര്‍ന്ന് റിയാദ് ക്രിമിനല്‍ കോര്‍ട്ട് സൗദിക്കെതിരെയും ഇന്ത്യക്കാരനെതിരെയും ശിക്ഷാ വിധികള്‍ പുറപ്പെടുവിക്കുകയും ചെയ്യുകയായിരുന്നു.