- Advertisement -

- Advertisement -

കൊവിഡ് പരിശോധന; ഒമാനിലേക്കുള്ള യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

0

ഇന്ത്യ-ഒമാന്‍ എയര്‍ ബബിള്‍ കരാര്‍ പ്രഖ്യാപിച്ചതോടെ യാത്രക്കാര്‍ക്ക് അറിയിപ്പുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്‌സൈറ്റ് വഴിയും കോള്‍ സെന്ററുകള്‍, സിറ്റി ഓഫീസ്, അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ എന്നിവ മുഖേനയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ അറിയിച്ചു.മസ്‌കറ്റ് വിമാന ത്താവ ളത്തിലെത്തുമ്പോള്‍ യാത്രക്കാര്‍ നിര്‍ബന്ധമായും കൊവിഡ് പിസിആര്‍ ടെസ്റ്റിന് വിധേയമാകണമെന്ന് വിമാന അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. അതേസമയം മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്‍കൂര്‍ പിസിആര്‍ പരിശോധനാഫലം നിര്‍ബന്ധമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

    Leave A Reply

    Your email address will not be published.

    You cannot copy content of this page