- Advertisement -

- Advertisement -

ഭക്ഷ്യധാന്യ കിറ്റുകള്‍  വിതരണം ചെയ്തു

0

വയനാട്ടിലെ പാലിയേറ്റീവ് രോഗികള്‍ക്കായുള്ള മദേഴ്‌സ് മീല്‍  പദ്ധതിയുടെ ഭക്ഷ്യധാന്യ കിറ്റുകള്‍ എം .എല്‍ .എ ,ഐ. സി ബാലകൃഷ്ണന്‍   വിതരണം ചെയ്തു.കേരളത്തിലെ 1400 പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് രോഗികള്‍ക്ക് ആറുമാസം തുടര്‍ച്ചയായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ഓരോ ജില്ലയില്‍ നിന്നും അര്‍ഹരായ 100 കുടുംബങ്ങളെയാണ്  ഗുണഭോക്താക്കളായി തിരെഞ്ഞെടുത്തത്.പുല്‍പ്പള്ളിയില്‍ നടന്ന ചടങ്ങില്‍ മദേഴ്‌സ് മീല്‍ സ്ഥാപകന്‍ ഫാ. ജോര്‍ജ് കണ്ണന്താനം അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കുമാര്‍, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു പ്രകാശ്, ഗവണ്‍മെന്റ് പാലിയേറ്റീവ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേഷന്‍ കമ്മറ്റി വൈസ് പ്രസിഡന്റ് നാസര്‍ പി.എ ,പുല്‍പ്പള്ളി കാരുണ്യ പ്രസിഡണ്ട് ഇമ്മാനുവല്‍,റിട്ട. റേഷന്‍ ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page