യുപിയില്‍ രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്യുകയും, രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയും പോലീസ് അറസ്റ്റുചെയ്തതിലും പ്രതിഷേധിച്ച് മുട്ടില്‍ ടൗണില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടന വും പൊതുയോഗവും നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം ചെയ്തു. ബാബു പിണ്ടിപ്പുഴ അധ്യക്ഷ നായിരുന്നു. ഇഖ്ബാല്‍ മുട്ടില്‍, മോഹന്‍ ദാസ് കോട്ടകൊല്ലി, സുന്ദര്‍ദാസ് എടപ്പെട്ടി, ശശി പന്നിക്കുഴി, പത്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.