ലോക്ക്ഡൗണ്‍ കാലത്തിനു മുന്‍പും ശേഷവുമുള്ള വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബോര്‍ഡ്. പല ഉപയോക്താക്കളും ലോക്ക് ഡൗണ്‍ കാലയളവിന് മുന്‍പും അതിന് ശേഷവും ബില്ലുകള്‍ അടക്കാത്തത് ബോര്‍ഡിനെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നത് .
ആവശ്യമെങ്കില്‍ തവണകളായുമടക്കാം. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 125 കോടിയോളം രൂപ സബ്സിഡി നല്‍കിയിരുന്നു. എല്ലാ വ്യവസായ-വാണിജ്യ ഉപഭോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ബാധകമായ ഫിക്സഡ് ചാര്‍ജ് 25 ശതമാനം കിഴിവ് നല്‍കുകയും ബാക്കിയുള്ള ഫിക്സഡ് ചാര്‍ജ് പിഴപ്പലിശ ഇല്ലാതെ ഡിസംബര്‍ 15 നുള്ളില്‍ അടയ്ക്കുന്നതിനുള്ള സൗകര്യവും നല്കി. എന്നാല്‍ പല ഉപഭോക്താക്കളും ലോണ്‍ കാലയളവിനു മുന്‍പും അതിനു ശേഷവുമുള്ള ബില്ലുകള്‍ അടയ്ക്കാത്തത് ബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയെന്ന് ചെയര്മാന് എന്‍ എസ് പിള്ള അറിയിച്ചു. 100 കോടി രൂപ കടമെടുത്താണ് ബോര്‍ഡ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ നോട്ടീസ് നല്കിയ ശേഷമായിരിക്കും വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ലോക്ഡോണ്‍ സമയത്ത് നല്‍കിയത് ഒഴികെയുള്ള ബില്ലുകള്‍ അടച്ച് സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.